
തിരുവല്ല : നിരണം വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ ബൈബിൾ സൊസൈറ്റി ഒഫ് ഇന്ത്യ നിരണം. ക്രിസ്ത്യൻ ഫെലോഷ്യസ് ഒഫ് ഇന്ത്യ. വിവിധ സഭകൾ എന്നിവയുടെ സഹകരണത്തിൽ 25ന് 2.30ന് നിരണം സെന്റ് മേരിസ് ഓർത്തഡോക്സ് വലിയപള്ളി ഓഡിറ്റോറിയത്തിൽ ഐക്യ ക്രിസ്തീയ കൂട്ടായ്മ സ്നേഹസംഗമം നടത്തും. ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.ജോസഫ് മാർ ദിവന്നാസിയോസ് ഉദ്ഘാടനം ചെയ്യും. കുറിയാക്കോസ് മാർ ഗ്രീഗോറിയോസ് മുഖ്യപ്രഭാഷണവും മാർത്തോമ്മാ സഭ വികാരി ജനറാൾ റവ.ഡോ സി.കെ.മാത്യു അനുഗ്രഹ പ്രഭാഷണവും നടത്തും. തുടർന്ന് ക്വയർ ടീമുകളുടെ ഗാനങ്ങളും. കലാപരിപാടികളും ഉണ്ടായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |