
പത്തനംതിട്ട: മണിയാർ പദ്ധതി ഏറ്റെടുക്കേണ്ടതിനു പകരം കരാർ നീട്ടി നൽകുന്നതിന് അനുകൂലമായുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നിൽ നിഗൂഡ അജണ്ടകളുണ്ടെന്നും പ്രതിഷേധാർഹമാണെന്നും കേരളകോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി പറഞ്ഞു. ബി.ഒ.ടി. കരാറിൽ ഇത്തരമൊരു സമീപനം സ്വീകരിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. കേരളത്തിൽ സമാന സ്വഭാവത്തിൽ പത്തോളം പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്. അതിനെല്ലാം ഇത് ബാധകമാക്കേണ്ടി വരുമെന്നത് സംസ്ഥാനത്തിന്റെ പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്നും പുതുശ്ശേരി പറഞ്ഞു.വ്യാവസായിക താല്പര്യമെന്ന ബാനർ ഉപയോഗിച്ച് കേരളത്തിന്റെ പൊതുസമ്പത്ത് സ്വകാര്യ കുത്തകൾക്ക് തീറെഴുതുന്ന അത്യാപൽക്കരവും ആത്മഹത്യാപരവുമായ സമീപനമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |