
പത്തനംതിട്ട: വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ രക്തസാക്ഷിദിനമായ ജനുവരി 30 ന് ആരംഭിച്ച് ഫെബ്രുവരി 28 ന് അവസാനിക്കുന്ന മഹാത്മാഗാന്ധി കുടുംബ സംഗമങ്ങൾ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ ചെയർമാനും സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം കൺവീനറും ഡി.സി.സി ഭാരവാഹികളായ കെ. ജാസിംകുട്ടി, ഡി.എൻ. തൃദീപ്, കോശി. പി. സഖറിയ എന്നിവർ അംഗങ്ങളുമായി ജല്ലാതല ഏകോപന സമിതി രൂപീകരിച്ചു. ജില്ലാതല ഉദ്ഘാടനം 30 ന് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |