
പത്തനംതിട്ട: പട്ടികവർഗ വികസന വകുപ്പിന്റെ ചിറ്റാർ, കടുമീൻചിറ പ്രീ മെട്രിക് ഹോസ്റ്റലുകളിലെ കുട്ടികളെ ഉൾപ്പെടുത്തി ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണന്റെ നേതൃത്വത്തിൽ പഠന വിനോദയാത്ര നടത്തി. അറിവും ഉല്ലാസവും സമം ചേർത്ത് ഒരു യാത്രയാണ് സംഘടിപ്പിച്ചത്. വിവിധ ഉന്നതികളിൽ നിന്നുമുള്ള കുട്ടികളാണ് യാത്രയിൽ ഉണ്ടായിരുന്നത്. എറണാകുളം കളക്ടറേറ്റിലാണ് ആദ്യം എത്തിയത്. എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ഇവരെ സ്വീകരിച്ചു. കളക്ടറേറ്റിന്റെ പ്രവർത്തനം, ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ജോലികൾ എന്നിവ വിശദീകരിച്ചു. തുടർന്ന് സംഘം നേവൽബേസ് സന്ദർശിച്ചു. വാട്ടർ മെട്രോ, മെട്രോ ലുലുമാൾ എന്നിവിടങ്ങളിലേക്കും യാത്ര നീണ്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |