SignIn
Kerala Kaumudi Online
Thursday, 22 October 2026 5.10 PM IST

മദ്യപിച്ച് ബഹളം വച്ചയാൾക്കെതിരെ കേസ്

പത്തനംതിട്ട : കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം മദ്യപിച്ച് ബഹളമുണ്ടാക്കിയ ബംഗാൾ സ്വദേശിയെ പൊലീസ് പിടികൂടി. ഇന്നലെ വൈകിട്ട് 5നാണ് സംഭവം. മദ്യപിച്ചതിന് ശേഷം ബോധമില്ലാതെ വാഹനങ്ങൾ കൈകാണിച്ച് നിറുത്തുകയും അസഭ്യം പറയുകയുമായിരുന്നു. ഇതുകാരണം ഇവിടെ വലിയ ഗതാഗതക്കുരുക്കുണ്ടായി. പൊലിസെത്തിയാണ് വാഹനങ്ങൾ കടത്തിവിട്ടത്. പൊലീസ് വണ്ടിയിൽ കയറാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെ ഇയാൾ ബഹളം തുടർന്നു. പൊലീസ് ഉന്തിത്തള്ളിയാണ് വാഹനത്തിൽ കയറ്റിയത്.

ബംഗാൾ സ്വദേശിയായ ഇയാൾ സ്റ്റേഷനിലും പരിഭ്രാന്തി സൃഷ്ടിച്ചു. സ്റ്റേഷനിലെ സെല്ലിൽ കിടന്നും ബഹളം വച്ച ഇയാൾ പൊലീസ് പറഞ്ഞിട്ടും കേട്ടില്ല. മണിക്കൂറുകളോളം സ്റ്റേഷനിൽ കിടന്ന് അലറിയ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെപ്പറ്റി കൂടുതൽ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL