SignIn
Kerala Kaumudi Online
Thursday, 22 October 2026 6.47 PM IST

സൂക്ഷിക്കണേ. പാമ്പുകൾ പടിവാതിൽക്കലെത്തും..

കോന്നി: വേനൽ കടുത്തതോടെ പാമ്പുകൾ മാളങ്ങൾ വിട്ട് തണുപ്പ് തേടി സഞ്ചരിക്കുകയാണ്. ചൂട് വർദ്ധിക്കുമ്പോൾ ഈർപ്പമുള്ള സ്ഥലങ്ങൾ തേടി പാമ്പുകൾ പോകുന്നത് സാധാരണയാണ്. സാധാരണ 28 ഡിഗ്രി സെൽഷ്യസ് താപനിലയിൽ പാമ്പുകൾക്ക് സുഖമായി ജീവിക്കാൻ സാധിക്കും. അതേസമയം താപനില കൂടുമ്പോൾ ശരീര താപനില നിയന്ത്രിക്കാൻ വേണ്ടിയാണ് അവ തണുപ്പുള്ള സ്ഥലങ്ങൾ തേടി പോകുന്നത്. ഇടയ്കിടെ പെയ്യുന്ന വേനൽ മഴയും ഉയർന്ന താപനിലയും കാരണം പാമ്പുകൾ അവയുടെ മാളങ്ങൾ വിട്ട് പുറത്തേക്ക് പോകുന്നു. സുരക്ഷിതമായ ഇടങ്ങൾ തേടിപ്പാവുന്നതിനിടയ്ക്ക് ആളുകൾക്ക് പാമ്പുകടിയേൽക്കുന്നതടക്കമുള്ള അപകടങ്ങളും ഉണ്ടാകുന്നു. ചൂടുള്ള ദിവസങ്ങളുടെ തുടക്കം അവരുടെ ഇണചേരൽ നടക്കുന്നു. ഇതിനുവേണ്ടി ആൺ പാമ്പുകൾ പെൺ പാമ്പുകളെ തേടി പോകുമ്പോഴും അപകടം ഉണ്ടാകുന്നു. ആവാസവ്യവസ്ഥയുടെ നാശമാണ് പാമ്പുകൾ വീട്ടിലും മറ്റും കയറിക്കൂടുന്നതിനുള്ള പ്രധാന കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. സാധാരണയായി ജലസംഭരണികൾ, കുളിമുറികൾ, ഗോവണിപ്പടികൾ എന്നിങ്ങനെയുള്ള തണുത്ത ഒളിത്താവളങ്ങൾക്കായി പാമ്പുകൾ വീടുകളിലേക്ക് പ്രവേശിക്കുന്നു.

വേനൽ കാലത്ത് ഇക്കാര്യങ്ങൾ സൂക്ഷിക്കുക: ജനാലകൾ തുറന്നിടുന്നത് ഒഴിവാക്കുക. പ്രധാനമായും പറമ്പിനോട് ചേർന്ന ജനലുകൾ. അടുത്തുള്ള മരങ്ങളിലൂടെ പാമ്പുകൾ എളുപ്പത്തിൽ അകത്തേക്ക് പ്രവേശിക്കാൻ കഴിയും. വീടിനോട് ചേർന്ന് വിറകുകൾ അടുക്കിവയ്ക്കരുത്.

ചിരട്ടകൾ, ചകിരി, ഓടിൻ കഷണങ്ങൾ തുടങ്ങിയവ അലക്ഷ്യമായി കൂട്ടിയിടുന്നത് ഒഴിവാക്കുക. ജനാലയോട് ചേർന്ന് വാഹനങ്ങൾ നിർത്തിയിടാതിരിക്കുക.വീടിനോട് ചേർന്നുള്ള പറമ്പുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. കാടു പിടിച്ചു കിടക്കുന്ന പറമ്പുകളിൽ എപ്പോഴും പാമ്പിന്റെ സാന്നിദ്ധ്യം ഉണ്ടാകും..വീടിന്റെ തറയോട് ചേർന്ന് ചെടിച്ചട്ടികൾ വയ്ക്കരുത്. ചെടികൾക്ക് വെള്ളമെഴിക്കുന്നതിനാൽ തണുപ്പിനായി അവ ചെടിച്ചട്ടിക്കിടയിൽ പതുങ്ങി ഇരിക്കാൻ സാദ്ധ്യതയുണ്ട്.

വീടിനു പുറത്തഴിച്ചു വയ്ക്കുന്ന ചെരിപ്പുകളും ഷൂസുകളും ധരിക്കുന്നതിന് മുമ്പ് കുടഞ്ഞു നോക്കണം. ഇതിൽ പാമ്പുകൾ കയറി ഇരിക്കാൻ സാദ്ധ്യതയുണ്ട്.

വീട്ടിന്റെ ചുമരിലേക്ക് പടരുന്ന ചെടികളും വീടിനോട് ചേർന്നു നിൽക്കുന്ന മരക്കൊമ്പുകളും വെട്ടിക്കളയണം.

വനംവകുപ്പിന്റെ സ്ട്രൈക്കിംഗ് ഫോഴ്സ് ഫോൺ നമ്പർ: 8547600600

.............................

പാമ്പിനെ പിടിക്കാൻ സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള ഫോൺ കോളുകൾ ഇപ്പോൾ കൂടുതലായി ലഭിക്കുന്നു : ആർ. ദിൻസ് ( സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, സ്ട്രൈക്കിംഗ് ഫോഴ്സ് കോന്നി )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL