
തിരുവല്ല: ഇരവിപേരൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും കാർഷിക വികസനസമിതിയും സംയുക്തമായി കൃഷിസമൃദ്ധി ഗ്രാമപഞ്ചായത്ത്തല ശിൽപശാല നാളെ രാവിലെ 10മുതൽ ഇരവിപേരൂർ വൈ.എം.സി.എ ഹാളിൽ നടത്തും. പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരൻപിള്ള ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് സാലി ജേക്കബ് അദ്ധ്യക്ഷയാകും. ജില്ല പ്രിൻസിപ്പൽ കൃഷി ഓഫീസർ ഐ.വി കോശി, ജില്ല ആത്മ പ്രോജക്ട് ഡയറക്ടർ ഗിരിജ സി. ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ സുസ്മിത എൽ. കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ ഗീത എസ്, മിനി എം.പിള്ള, രശ്മി സി.ആർ, എന്നിവർ സംസാരിക്കും. തിരുവനന്തപുരം പ്ലാനിംഗ് സെൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രമോദ് മാധവൻ കൃഷിസമൃദ്ധി പദ്ധതി വിശദീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |