SignIn
Kerala Kaumudi Online
Thursday, 22 October 2026 6.48 PM IST

കോന്നി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ നി‌ർമ്മാണം അതിവേഗം

photo

കോന്നി : കോന്നി കെ .എസ്. ആർ. ടി. സി ബസ് സ്റ്റേഷൻ നിർമ്മാണം ഏപ്രിൽ 15 ന് പൂർത്തികരിക്കും. അഡ്വ. കെ .യു. ജനീഷ് കുമാർ എം .എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടറുടെയും പഞ്ചായത്ത്‌ പ്രസിഡന്റുമാരുടെയും നിർവഹണ ഉദ്യോഗസ്ഥരുടെയും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.

എച്ച്.എൽ.എൽ നിർവഹണം ഏറ്റെടുത്തിരുന്ന ബസ് സ്റ്റേഷന്റെ കോൺക്രീറ്റ് യാർഡ്, കെട്ടിടത്തിന്റെ സിവിൽ വർക്ക്‌ എന്നിവ പൂർത്തീകരിച്ചിട്ടുണ്ട്.
ഇലക്ട്രിക്കൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. പൊതുമരാമത്ത് നിരത്ത് വിഭാഗം നിർവഹണം നടത്തുന്ന സ്റ്റേഷൻ യാർഡ് ടാറിംഗ് പൂർത്തീകരിച്ചിട്ടുണ്ട്. എം.എൽ.എ ഫണ്ടി? നിന്ന് പുതിയതായി അനുവദിച്ച 55 ലക്ഷം രൂപ ഉപയോഗിച്ച് സ്റ്റാൻഡിനു ചുറ്റും ഫെൻസിംഗ് സ്ഥാപിക്കൽ, സിവിൽ വർക്ക് കെട്ടിടത്തിന്റെ സിവിൽ വർക്ക് പൂർത്തീകരിക്കൽ എന്നിവ ഏപ്രിൽ ആദ്യവാരംകൊണ്ട് പൂർത്തീകരിക്കും. എൻജിനീയറിംഗ് വിഭാഗം നടത്തുന്ന കെട്ടിടത്തിന്റെ നിർമ്മാണം മാർച്ച് 10 നുള്ളിൽ പൂർത്തീകരിക്കും. എം .എൽ. എ ഫണ്ടിൽ നിന്ന് 4.5 കോടി രൂപയും കെ .എസ്. ആർ. ടി. സി 1.95 കോടി രൂപയും സ്റ്റാൻഡ് നിർമ്മാണതിന് അനുവദിച്ചിരുന്നു

കഴി‌ഞ്ഞ ദിവസം നടന്ന യോഗത്തിൽ കെ .എസ്. ആർ. ടി. സി എം .ഡി പ്രമോജ് ശങ്കർ, സോണൽ ഓഫീസർ റോയ് തോമസ്, പത്തനംതിട്ട ഡി .ടി. ഒ ടോണി, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി. വി .പുഷ്പവല്ലി, അനി സാബു, പ്രീജ പി .നായർ, രജനി ജോഷി, എൻ. നവനിത്, സാം വാഴോട്, ഷാജി. കെ. സാമുവൽ, രേഷ്മ മറിയം റോയ്, ആർ. മോഹനൻ നായർ, ജോബി ടി. ഈശോ, പൊതുമരാമത്ത് അസി എക്സിക്യൂട്ടീവ് എൻജിനീയർ മുരുകേഷ് കുമാർ, ബ്ലോക്ക് എക്സിക്യൂട്ടീവ് എൻജിനീയർ ബിന്ദു, കെ.എസ്.ആർ.ടി.സി സിവിൽ എൻജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

കൂടുതൽ സർവിസുകൾ

കോന്നി - ആനക്കൂട് - അടവി -ആങ്ങമൂഴി - പമ്പ സർവീസ് ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി ആരംഭിക്കുന്നതിന് പ്ലാൻ തയ്യാറാക്കാൻ സോണൽ ഓഫീസർ റോയ് തോമസിനെ ചുമതലപ്പെടുത്തി. പത്തനംതിട്ട ,വള്ളിക്കോട് വഴിയുള്ള തിരുവനന്തപുരം സർവീസ്,കരിമാൻ തോട് -കോന്നി- തൃശൂർ സർവീസ്, പത്തനാപുരം- മാങ്കോട്- പൂമരുതിക്കുഴി സർവീസുകൾ ഉൾപ്പെടെ ഉടനെ ആരംഭിക്കുന്നതിനും തീരുമാനിച്ചു.

അനുവദിച്ച തുക

എം .എൽ. എ ഫണ്ടിൽ നിന്ന് 4.5 കോടി

കെ .എസ്. ആർ. ടി. സി 1.95 കോടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL