SignIn
Kerala Kaumudi Online
Thursday, 22 October 2026 6.48 PM IST

ശുചിത്വ ദിനാചരണം

e

കോന്നി: റിപ്പബളിക് ദിനം സി പി എം കോന്നി എരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്പൂർണ ശുചിത്വ ദിനമായി ആചരിച്ചു. ഏരിയാ തല ശുചീകരണ പ്രവർത്തനങ്ങൾ കോന്നി നാരായണപുരം ചന്തയിൽ ഏരിയാ സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗങ്ങളായ തുളസീമണിയമ്മ, ടി.രാജേഷ് കുമാർ, ഗ്രാമ പഞ്ചായത്തംഗം കെ.ജി.ഉദയകുമാർ, അജയകുമാർ, കെ.ടി.സതീഷ് എന്നിവർ സംസാരിച്ചു. എലിയറക്കൽ, കോളശ്ശേരി, ടാക്സി സ്റ്റാൻഡ്,പയ്യനാമൺ, ചെങ്ങറ,അതുമ്പുംകുളം, അട്ടച്ചാക്കൽ, മലയാലപ്പുഴ, പൊതിപ്പാട്, വള്ളിയാനി, പുതുക്കുളം, മാവനാൽ, ഐരവൺ, മ്ലാന്തടം,ചിറക്കൽ, പുളിഞ്ചാണി, വി.കോട്ടയം ജംഗ്ഷൻ, എന്നിവിടങ്ങളിലും ശുചീകരണം നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL