
പത്തനംതിട്ട: യുദ്ധങ്ങളും സംഘർഷങ്ങളും നിറഞ്ഞ വർത്തമാനകാലത്ത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തംലോകത്തിന്റെ ശാന്തിമന്ത്രമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. മഹാത്മജിയുടെ 77-ാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ജില്ലാകോൺഗ്രസ് കമ്മിറ്റിയുടെനേതൃത്വത്തിൽ പത്തനംതിട്ട രാജീവ് ഭവനിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി മഹാത്മാഗാന്ധിയുടെയും മറ്റ്‌നേതാക്കളുടെയുംനേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ഐതിഹാസിക സമരം സമാനതകളില്ലാത്തതാണെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ് അനുസ്മരണ പ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, ഡി.സി.സി ഭാരവാഹികളായ കെ. ജാസിംകുട്ടി,റോജിപോൾ ദാനിയൽ, കെ.വി. സുരേഷ് കുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജെറി മാത്യു സാം, മണ്ഡലം പ്രസിഡന്റുമാരായ റനീസ് മുഹമ്മദ്, നാസർതോണ്ടമണ്ണിൽ, ടൈറ്റസ്‌തോമസ്, കെ.എസ്.യു. ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ, അബ്ദുൾകലാം ആസാദ്, കെ.എ. വർഗീസ്, പി.കെ. ഇക്ബാൽ, അജിത്ത് മണ്ണിൽ, അഖിൽ അഴൂർ, ആൻസി തോമസ്, ആനി സജി, മേഴ്‌സി വർഗീസ്, ജോബിൻതോമസ് മൈലപ്ര എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |