
റാന്നി : സ്കൂൾ സോഷ്യൽ സർവീസ് സ്കീം പ്രവർത്തനത്തിന്റെ ഭാഗമായി ഇടമുറി ഗവ. ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾക്ക് പ്രത്യേക ക്ലാസ് നടന്നു. ആഹാരം - ആരോഗ്യം - ശുചിത്വം എന്ന വിഷയത്തിൽ നടന്ന ക്ലാസിനോടനുബന്ധിച്ച് കുട്ടികൾ ഹാൻഡ് വാഷ്, ലിക്വിഡ് സോപ്പ് തുടങ്ങിയവ നിർമ്മിച്ചു. ശാസ്ത്ര പുസ്തക രചനാ സമിതി അംഗവും ശാസ്ത്ര രംഗം ജില്ലാ കോ-ഓർഡിനേറ്ററുമായ എഫ് .അജിനി ക്ളാസെടുത്തു. ഫോർ എസ് കോ -ഓർഡിനേറ്റർ ശശീന്ദ്രൻ, പ്രഥമാദ്ധ്യാപിക ഓമന ആർ, ബി. പി. സി ഷാജി എ. സലാം തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |