
അടൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മണ്ണടി യൂണിറ്റ് വാർഷിക സമ്മേളനം സംസ്ഥാനകമ്മിറ്റി അംഗം കെ.മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. ശശിധരൻ പിളള അദ്ധ്യക്ഷത വഹിച്ചു. ആർ.ഗീതാകുമാരി അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി ആർ.ബലഭദ്രൻ പിളള മുതിർന്ന അംഗങ്ങളെ ആദരിച്ചു. പറക്കോട് ബ്ലോക്ക് പ്രസിഡന്റ് പി.മുഹമ്മദാലി, പി.ഷംസുദ്ദീൻ, കെ.പി.സുധേഷ് ,കടമ്പനാട് ഗ്രാമ പഞ്ചായത്ത് അംഗം ബി.പ്രസന്നകുമാരി, വി.ജെ.സുമതിക്കുട്ടിയമ്മ, പി.കെ.ശിവരാമക്കുറുപ്പ്, എസ്.സുശീലാമ്മ, കെ.സുന്ദരേശൻ,എ.അലിക്കുട്ടി, എസ്. അമ്പിളി , കെ.പി.സുധേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.ശശിധരൻപിള്ള (പ്രസിഡന്റ്), പി.ഷംസുദ്ദീൻ (സെക്രട്ടറി). കെ.പി. സുധേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |