
വാഴമുട്ടം : യാക്കോബായ സഭ തുമ്പമൺ ഭദ്രാസന കിഴക്കൻ മേഖല തീർത്ഥാടന പദയാത്ര ഇന്ന് രാവിലെ 7.15ന് പേരൂർക്കുളം സെന്റ് ജോർജ്ജ് യാക്കോബായ പള്ളിയിൽ നിന്ന് പുറപ്പെടും. തണ്ണിത്തോട്, പയ്യനാമൺ, കോന്നി ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകർ വൈദികരുടെയും കമ്മിറ്റിയുടെയും നേതൃത്വത്തിൽ സംയുക്തമായി വകയാർ സെന്റ് ജോർജ്ജ് ,വി.കോട്ടയം സെന്റ് മേരീസ്, വാഴമുട്ടം കിഴക്ക് മാർ ഇഗ്നാത്തിയോസ്, വാഴമുട്ടം പടിഞ്ഞാറ് സെന്റ് മേരീസ് വഴി ഓമല്ലൂർ കരിശടിയിൽ എത്തും. ഇവിടുത്തെ സ്വീകരണത്തിന് ശേഷം ഉച്ചയ്ക്ക് 2.30 ന് മഞ്ഞനിക്കര ദയറയിലെ ബാവയുടെ കബറിങ്കൽ എത്തിച്ചേരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |