SignIn
Kerala Kaumudi Online
Thursday, 22 October 2026 7.56 PM IST

വേനലവധിക്ക് സ്കൂൾ അടച്ചാലും പരീക്ഷ തുടരും

school

പത്തനംതിട്ട : ഇത്തവണ വേനലവധിക്ക് സ്‌കൂൾ അടച്ചാലും ഹയർ സെക്കൻഡറി പരീക്ഷ തുടരും. അക്കാഡമിക് കലണ്ടർ പ്രകാരം ഹയർ സെക്കൻഡറി ഉൾപ്പെടെ പൊതുവിദ്യാലയങ്ങൾ മാർച്ച് 28ന് അടയ്ക്കും. എന്നാൽ, ഹയർ സെക്കൻഡറി ഒന്നാംവർഷ ഇംഗ്ലീഷ് പരീക്ഷ നടക്കുന്നത് മാർച്ച് 29ന് ശനിയാഴ്ചയാണ്. അക്കാഡമി കലണ്ടർ ശ്രദ്ധിക്കാതെ പരീക്ഷാ ഷെഡ്യൂൾ തയ്യാറാക്കിയെന്നാണ് ആരോപണം.
മാർച്ച് 31ന് വിരമിക്കുന്ന അദ്ധ്യാപകർ സ്‌കൂൾ അടയ്ക്കുന്ന 28ന് സ്വന്തം സ്‌കൂളിലെത്തി അവസാന ദിവസത്തെ ഒപ്പ് രേഖപ്പെടുത്തി പിരിഞ്ഞ് പോകാനാകാതെ 29ന് പരീക്ഷാ ജോലി ചെയ്യുന്ന സ്‌കൂളിൽ നിന്ന് ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് മടങ്ങേണ്ടിവരും.

പ്ലസ് വണ്ണിന് പഠിക്കുന്ന മുഴുവൻ കുട്ടികളോടൊപ്പം പ്ലസ്ടു വിദ്യാർത്ഥികൾ ഇംപ്രൂവ് ചെയ്യുന്ന ഇംഗ്ലീഷ് വിഷയമാണ് അന്നത്തെ പരീക്ഷ. എസ്.എസ്.എൽ.സി പരീക്ഷകൾ അവസാനിച്ച് 28ന് സ്‌കൂൾ അടയ്ക്കുന്ന സാഹചര്യത്തിൽ 29ലെ പരീക്ഷ 28ന് രാവിലെ നടത്താവുന്നതാണ്.
അങ്ങനെ ചെയ്താൽ മിക്കവാറും സ്‌കൂളുകളിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരെ യാത്രയാക്കാനും മറ്റുള്ളവർക്ക് കഴിയും. നിലവിലെ സാഹചര്യത്തിൽ 4.15ന് പരീക്ഷ അവസാനിച്ചശേഷം പേപ്പറുകൾ എണ്ണിത്തിരിച്ച് പായ്ക്ക് ചെയ്യാൻ സമയം വൈകും. അന്നേ ദിവസം ഉത്തരക്കടലാസ് കെട്ടുകൾ പോസ്റ്റ് ചെയ്യാനും കഴിയില്ല. തുടർന്ന് വരുന്ന പൊതുഅവധി ദിനങ്ങളായ ഞായറും തിങ്കളും കഴിഞ്ഞേ കെട്ടുകൾ അയയ്ക്കാൻ സാധിക്കുകയുള്ളൂ.

സ്കൂൾ അടയ്ക്കുന്നത് മാർച്ച് 28ന്, പ്ളസ് വൺ ഇംഗ്ളീഷ് പരീക്ഷ 29ന്

'' സാങ്കേതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ സ്‌കൂൾ അടച്ചതിന് ശേഷം നടക്കുന്ന പരീക്ഷ ഒഴിവാക്കേണ്ടതാണ്.

പി.ചാന്ദിനി എ.എച്ച്.എസ്.ടി.എ ജില്ലാ പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL