SignIn
Kerala Kaumudi Online
Thursday, 22 October 2026 5.50 PM IST

ജില്ലയിൽ ഫിനാൻഷ്യൽ ഇൻസ്പക്ഷൻ സ്ക്വാഡിന്റെ കണ്ടെത്തൽ, അനർഹരിലേക്കും ക്ഷേമ പെൻഷൻ

pension

പത്തനംതിട്ട : ഇരുനില വീടും എ.സിയും റിമോട്ട് ഗേറ്റും വാഹനവും ഉൾപ്പടെ വൻ സാമ്പത്തിക ശേഷിയുള്ളവരും ജില്ലയിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നതായി ഫിനാൻഷ്യൽ ഇൻസ്പക്ഷൻ സ്ക്വാഡ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. ക്ഷേമ പെൻഷന് അർഹരെന്ന് തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തിയവരാണിത്. കോയിപ്രം ഗ്രാമപഞ്ചായത്തിൽ ഇന്നലെ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന 15 പേരെ നേരിൽ കണ്ട് നടത്തിയ പരിശോധനയിൽ 12 പേരും അർഹരല്ലെന്ന് കണ്ടെത്തി. ഡി.എഫ്.ഒ രാകേഷ് മനോഹർ, അസി.ഓഫീസർ ആന്റണി, ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

അടുത്തിടെ ധനകാര്യ സ്ക്വാഡ് നടത്തിയ പരിശോധനയിൽ സർക്കാർ ഉദ്യോഗസ്ഥർ ക്ഷേമ പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് പെൻഷൻ പദ്ധതിയിൽ ധാരാളം അനർഹർ കടന്നു കൂടിയതായി വിവരം ലഭിച്ചത്.

ഇന്നലെ നടന്ന ആദ്യ പരിശോധനയിൽ തന്നെ ക്രമക്കേട് കണ്ടെത്തിയതോടെ കോയിപ്രം ഗ്രാമപഞ്ചായത്തിൽ കൂടുതൽ പരിശോധന നടത്തും. ഇതുകൂടാതെ ജില്ലയിലെ മറ്റു തദ്ദേശ സ്ഥാപനങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കും. പരിശോധനയിൽ കണ്ടെത്തുന്ന കാര്യങ്ങൾ റിപ്പോർട്ടാക്കി സർക്കാരിന് സമർപ്പിക്കും.

സാമൂഹ്യ സുരക്ഷാ പെൻഷനുകൾ

കർഷക തൊഴിലാളി പെൻഷൻ, വികലാംഗ പെൻഷൻ, വാർദ്ധ്യക്യകാല പെൻഷൻ, വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ.

ഗ്രാമസേവകൻ, കൃഷി ഓഫീസർ, സർക്കാർ ഡോക്ടർ എന്നിവർ സാക്ഷ്യപ്പെടുത്തുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റ് ഗ്രാമപഞ്ചായത്ത് വി.ഇ.ഒ സ്വീകരിച്ച് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് കൈമാറും. ഇവർ പരിശോധിച്ച് ജനറൽ കമ്മിറ്റിയിലും ഗ്രാമസഭയിലും അംഗീകരിച്ച ശേഷം ലിസ്റ്റ് സർക്കാർ സൈറ്റിൽ അപ് ലോഡ് ചെയ്യുന്നതോടെയാണ് സാമൂഹ്യ സുരക്ഷാ പെൻഷന് അർഹരാകുന്നത്.

ആദ്യ പരിശോധന കോയിപ്രം ഗ്രാമപഞ്ചായത്തിൽ, കണ്ടെത്തിയത് വൻ ക്രമക്കേട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL