
പത്തനംതിട്ട: ദിശ കൾച്ചറൽ സെന്ററിന്റെയും ചുങ്കപ്പാറ സെന്റ് ജോർജ് ഹൈസ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തി. നർകോട്ടിക് സെൽ ഡിവൈ.എസ്.പി ജെ.ഉമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ വർഗീസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവെന്റിവ് ഓഫീസർ ബിനു വി.വർഗീസ് ബോധവത്ക്കരണക്ലാസ് എടുത്തു. പ്രോഗ്രാം കൺവീനർ എ.ഷാനവാസ്, എസ്.സി.പി.ഓ കെ.എ.ഷാനവാസ്, പി.ടി.എ പ്രസിഡന്റ് അൻസാരി, കെ.എ ഷാജി, ദിശ കൺവീനർ ഓ.എം.ഹനീഫ എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ കുട്ടികൾ ലഹരിവസ്തുക്കൾക്ക് എതിരായ സന്ദേശം ഉൾക്കൊള്ളുന്ന തെരുവ് നാടകം അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |