
പത്തനംതിട്ട : റാന്നി ഡിവിഷൻ അംഗം ജോർജ് എബ്രഹാം (കേരള കോൺഗ്രസ് (എം) ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ 12 വോട്ടുകളാണ് നേടിയത്. എതിർ സ്ഥാനാർത്ഥി ഏനാത്ത് ഡിവിഷനിൽ നിന്നുമുള്ള യു.ഡി.എഫ് അംഗം സി.കൃഷ്ണകുമാറിന് നാല് വോട്ട് ലഭിച്ചു.
എൽ.ഡി.എഫിലെ ധാരണപ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.െഎയുടെ രാജി പി.രാജപ്പൻ രാജിവച്ചതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. സത്യപ്രതിജ്ഞാ ചടങ്ങിൽ ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
വൈസ് പ്രസിഡന്റ് ബീന പ്രഭ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ സി.കെ.ലതകുമാരി, ലേഖ സുരേഷ്, ജിജി മാത്യു, സെക്രട്ടറി ഷേർല ബീഗം തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |