SignIn
Kerala Kaumudi Online
Thursday, 22 October 2026 6.50 PM IST

ആറ് പദ്ധതികൾക്ക് അംഗീകാരം

beena

പത്തനംതിട്ട : പട്ടികജാതി പട്ടികവർഗ വികസനസമിതി യോഗത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പദ്ധതി പുരോഗതി വിലയിരുത്തി. നടപ്പ് സാമ്പത്തികവർഷത്തെ കോർപ്പസ് ഫണ്ടിൽ ഉൾപ്പെടുത്തി പട്ടികവർഗ വികസനത്തിനായി നടപ്പാക്കുന്ന ആറ് പദ്ധതികൾക്ക് അംഗീകാരം നൽകി. വിവിധ ബ്ലോക്കുകളിലായി ഒൻപത് വിജ്ഞാനവാടികളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾക്കും അംഗീകാരം നൽകി. അംബേദ്ക്കർ സ്വാശ്രയഗ്രാമം പദ്ധതിയുടെ പുരോഗതിയും അവലോകനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതലയുള്ള ബീനാപ്രഭ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എ.എസ്.മായ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL