
അയിരൂർ : ചെറുകോല്പുഴ ഹിന്ദുമത പരിഷത്തിന് പമ്പാ ആരതിയോടെ സമാപനമായി. സന്യാസി ശ്രേഷ്ഠൻമാരുടെയും വൈദികരുടെയും സാംസ്‌കാരിക നായകായകരുടെയും കാർമ്മികത്വത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെയാണ് പമ്പാ ആരതി നടന്നത്. പുണ്യ നദിയായ പമ്പയിലെ ജലം മലിനമാകാതെ സൂക്ഷിക്കണമെന്ന സന്ദേശം ഉയർത്തിയാണ് പമ്പാ ആരതി സംഘടിപ്പിച്ചത്. പ്രകൃതിയെ സംരക്ഷിക്കുക, വായു ജലം, ഭൂമി സസ്യജാലങ്ങൾ എന്നിവയെ സംരക്ഷിക്കുക എന്ന സന്ദേശം ഉയർത്തിക്കൊണ്ട് വിദ്യാധിരാജനഗറിലെ ചെറുകോൽപ്പുഴ കടവിൽ പമ്പാ ആരതിക്ക് പമ്പാ ഗണപതി ക്ഷേത്രം മുൻ മേൽശാന്തി ശ്രീകുമാർ വാസുദേവൻ നമ്പൂതിരി കാർമികത്വം വഹിച്ചു. പമ്പക്ക് കരപ്പൂരാരതി സമർപ്പിച്ച്, പുഷ്പങ്ങൾ അർപ്പിച്ച ശേഷം, കലശത്തിൽ പുണ്യ നദികളെ ആവാഹിച്ച ജലം സമർപ്പിച്ചതോടെ, നൂറ് കണക്കിന് ഭക്തർ കർപ്പൂര ദീപങ്ങൾ പമ്പയിൽ ഒഴുക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |