SignIn
Kerala Kaumudi Online
Thursday, 22 October 2026 4.55 PM IST

മാരാമണ്ണി​ൽ വചനതീരം ഉണർന്നു, ലഹരിക്കെതിരെയുള്ള പോരാട്ടത്തി​ന് ഇതരസമുദായങ്ങളുമായി യോജിക്കും : മാർത്തോമ്മാ മെത്രാപ്പൊലീത്ത

maramon

മാരാമൺ : കുറ്റവാളികളെ സൃഷ്ടിക്കുന്ന സാമൂഹിക അന്തരീക്ഷം കേരളത്തിൽ വളരുന്നതായും ലഹരി വ്യാപനത്തിനെതി​രെ ഇതര സമുദായങ്ങളുമായി ചേർന്ന് യോജിച്ച പോരാട്ടത്തിന് സഭ തയ്യാറാണെന്നും മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത അഭി​പ്രായപ്പെട്ടു. 130 ാമത് മാരാമൺ കൺവെൻഷൻ മഹായോഗം മാരാമൺ പമ്പാ മണൽപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പൊലീത്ത. കേരളം വിവാദങ്ങൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറി ആവുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികൾ പോലും ക്രിമിനൽ കേസുകളിലും പോക്സോ കേസുകളിലും പ്രതികളാകുന്നു. ക്രൂരമായ കൊലപാതകങ്ങളുടെ വാർത്തകളാണ് ദിവസവും കേൾക്കേണ്ടി വരുന്നത്. മലയാളികളുടെ മാനസിക ആരോഗ്യം തകർക്കുന്നതിൽ മദ്യ - മയക്കു മരുന്ന് ഉപയോഗങ്ങളുടെ വർദ്ധനവ് വലിയ പങ്കുവഹിക്കുന്നു. സ്കൂൾ, കോളേജ് ക്യാമ്പസുകളിൽ ലഹരി ഉപഭോഗം വർദ്ധിച്ചിട്ടും നടപടി എടുക്കേണ്ടവർ നിസംഗത കാട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ്‌ ഡോ.ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പാ അദ്ധ്യക്ഷനായിരുന്നു. ലോക സഭാ കൗൺസിൽ ജനറൽ സെക്രട്ടറി ഡോ.ജെറി പിള്ളൈ മുഖ്യ സന്ദേശം നൽകി. കേരള കാത്തലിക് ബിഷപ്പ് കോൺഫ്രൻസ് പ്രസിഡന്റ്‌ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ്‌ ക്ലിമിസ് കത്തോലിക്കാ ബാവ, ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലിത്ത, ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, തോമസ് മാർ തീമോഥെയോസ് എപ്പിസ്കോപ്പാ, ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ, ഡോ.മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പാ, ഡോ.ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പാ, ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പാ, സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പാ, മാത്യൂസ് മാർ സെറാഫി എപ്പിസ്കോപ്പാ, ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പാ, മലങ്കര കത്തോലിക്കാ സഭ തിരുവല്ല രൂപതാ അദ്ധ്യക്ഷൻ തോമസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത, പാറശാലാ ബിഷപ്പ് തോമസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത , ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് അദ്ധ്യക്ഷൻ സാമൂവൽ മാർ തിയോഫിലോസ്, മന്ത്രി സജി ചെറിയാൻ , എം.പിമാരായ ആന്റോ ആന്റണി ,അടൂർ പ്രകാശ് , ഫ്രാൻസിസ് ജോർജ്, എം.എൽ.എമാരായ മാത്യു ടി തോമസ് , പ്രമോദ് നാരായണൻ, രമേശ് ചെന്നിത്തല , സുവിശേഷ പ്രസംഗസംഘം ജനറൽ സെക്രട്ടറി റവ.എബി കെ.ജോഷ്വാ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL