
പത്തനംതിട്ട : മാരാമൺ കൺവെൻഷന് മുന്നോടിയായി എക്‌സൈസിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലായി പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന.
പത്തനംതിട്ട എക്‌സൈസ് റേഞ്ച്, തിരുവല്ല എക്‌സൈസ് റേഞ്ച് എന്നീ ഓഫീസുകളിലെ ജീവനക്കാരും പത്തനംതിട്ട എക്‌സൈസ് നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ജീവനക്കാരും പങ്കെടുത്തു. തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ പനച്ചേരി മുക്ക് കേന്ദ്രികരിച്ചു വാഹന പരിശോധന നടത്തി. വരുംദിവസങ്ങളിലും കൂടുതൽ പരിശോധനകൾ നടത്തുമെന്നു ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ വി.റോബർട്ട് അറിയിച്ചു. തിരുവല്ല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രജേന്ദ്രൻ, പത്തനംതിട്ട എക്‌സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ശ്യാം കുമാർ, കോയിപ്രം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ സുരേഷ് കുമാർ, എക്‌സ്സൈസ് നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ മനോജ് എന്നിവർ നേതൃത്വം നൽകി.
പരാതികൾ അറിയിക്കാം
1) പത്തനംതിട്ട ജില്ലാ ഓഫീസ്, ഫോൺ : 04682222873
2) ജില്ലാ നാർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ഓഫീസ്, ഫോൺ :04682351000
3) പത്തനംതിട്ട എക്‌സ്സൈസ് റേഞ്ച് ഓഫീസ്, ഫോൺ : 04682322235
4) തിരുവല്ല എക്‌സ്സൈസ് റേഞ്ച് ഓഫീസ്, ഫോൺ : 04692747632
5) ടോൾ ഫ്രീനമ്പർ :155358
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |