SignIn
Kerala Kaumudi Online
Thursday, 22 October 2026 9.04 PM IST

മലയാലപ്പുഴ ദേവീക്ഷേത്രത്തിന്റെ ആറാട്ട് ചിറയ്ക്ക് പുതുസൗന്ദര്യം

pound-
നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന മലയാലപ്പുഴ ആറാട്ട് ചിറ

കോന്നി : മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ആറാട്ടുകുളമായ മലയാലപ്പുഴ താഴത്തെ ആറാട്ട് ചിറയ്ക്ക് ശാപമോക്ഷം. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 37 ലക്ഷം രൂപ വിനിയോഗിച്ചുള്ള നവീകരണം പുരോഗമിക്കുന്നു. ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് ആറാട്ടുചിറ. മലയാലപ്പുഴ ക്ഷേത്രത്തിലെ 10 ദിവസത്തെ ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് ആറാട്ട് ഘോഷയാത്ര നടക്കുന്നതും രാത്രിയിൽ ആറാട്ട് നടക്കുന്നതും ചിറയിലാണ്. ക്ഷേത്രം ജംഗ്ഷനിൽ നിന്ന് 500 മീറ്റർ പടിഞ്ഞാറ് മാറിയുള്ള ആറാട്ടു ചിറയുടെ മറ്റൊരു പേരാണ് താഴംചിറ. മലയാലപ്പുഴ - മണ്ണാറക്കുളഞ്ഞി റോഡിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞുവേണം ചിറയിലേക്ക് പോകാൻ.

ചിറയുടെ നാലുവശങ്ങൾ കരിങ്കല്ല് കെട്ടി ബലപ്പെടുത്തി പടിക്കെട്ടുകൾ നിർമ്മിച്ചു. ചുറ്റുമതിലും നിർമ്മിച്ചിട്ടുണ്ട്. ആറാട്ട് നടക്കുന്ന സ്ഥലത്തിന് സമീപം ബാൽക്കണിയിൽ ടൈലുകൾ പാകി ഭക്തർക്ക് സൗകര്യപ്രദമായി ഇരുന്ന് ആറാട്ടും കലാപരിപാടികളും കാണാനുള്ള സൗകര്യങ്ങൾ ഒരുക്കും.

ആറാട്ടും കലാപരിപാടികളും

ആറാട്ട് ദിവസം രാത്രി ആറാട്ട് വിഗ്രഹം എഴുന്നള്ളിച്ച് ഇരുത്തിയ ശേഷം ഇവിടെ കലാപരിപാടികൾ നടക്കും. ദേവിയുടെ ആറാട്ടും കലാപരിപാടികളും കാണാൻ നിരവധി ഭക്തരാണ് ഇവിടെ എത്തുന്നത്. കലാപരിപാടികൾ നടത്തുന്നതിനും ഭക്തജനങ്ങൾക്ക് സൗകര്യപ്രദമായി ഇരിക്കുന്നതിന് ഇവിടെ സൗകര്യങ്ങൾ പരിമിതമായിരുന്നു. ചിറയിൽ കാലങ്ങളായി മണ്ണ് വീണ കിടക്കുകയായിരുന്നു.

പദ്ധതി ചെലവ് : 37 ലക്ഷം രൂപ

ആറാട്ട് ചിറയുടെ നവീകരണം പൂർത്തിയാകുന്നതോടെ ക്ഷേത്രത്തിലെ ആറാട്ടും അനുബന്ധ ചടങ്ങുകളും സൗകര്യപ്രദമായ രീതിയിൽ നടത്തുവാൻ കഴിയും.

പ്രീജ പി.നായർ
പ്രസിഡന്റ്, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL