SignIn
Kerala Kaumudi Online
Thursday, 22 October 2026 5.00 PM IST

മാരാമൺ​ കൺ​വെൻഷൻ, വചനം മുറി​വേറ്റ ലോകത്തി​നുള്ള ലേപനം

maramon

മാരാമൺ​ : മുറിവേറ്റ ലോകത്തിൽ സാക്ഷ്യത്തിന്റെ ലേപനമാണ് വചന അനുഭവമെന്ന് അടൂർ ഭദ്രാസന അദ്ധ്യക്ഷൻ മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പാ.

കൺ​വെൻഷനി​ൽ വചന സന്ദേശം നൽകുകയായി​രുന്നു അദ്ദേഹം. കരുണയുടെ മുഖവും ആത്മീകമായ സഖിത്വവും ക്രിസ്തുവിനോടൊപ്പം നമുക്കും സാദ്ധ്യമാകണം. ബന്ധങ്ങൾ അറ്റുപോകുന്ന ലോകത്തിൽ, മരണകരമായ സംസ്കാരങ്ങൾ ഉടലെടുക്കുന്ന കാലത്തിൽ ജീവന്റെ തുടിപ്പുകൾ പരിരക്ഷിക്കുവാൻ ഇടയാകണം. നമ്മിലെ വിശ്വാസത്തിന്റെ പരിശോധനകൾ, അതിനോട് നാം പുലർത്തുന്ന നിലപാടുകൾ അത് മറ്റുള്ളവരെ സ്വാധീനിക്കുന്നുവെന്ന് നാം ബോദ്ധ്യമുള്ളവരാകണമെന്നും അദ്ദേഹം അഭി​പ്രായപ്പെട്ടു. കുന്നംകുളം മലബാർ ഭദ്രാസന അദ്ധ്യക്ഷൻ മാത്യൂസ് മാർ മക്കാ റിയോസ് എപ്പിസ്കോപ്പാ അദ്ധ്യക്ഷത വഹിച്ചു. ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ, ഡോ.ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ, ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പാ, ഡോ.ഗ്രീഗോറിയോസ് മാർ സ്‌തെഫാനോസ്, സഖറിയാസ് മാർ അപ്രേം എപ്പിസ്‌കോപ്പാ, ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്‌കോപ്പാ, തോമസ് മാർ തിമോഥെയോസ് എപ്പിസ്‌കോപ്പാ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL