
പത്തനംതിട്ട : നദികളിൽ നിന്നും ഡാമുകളിൽ നിന്നും മണൽവാരാൻ അനുവദിക്കുക, ക്വാറികൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുക, റവന്യു പൊലീസ് ഉദ്യോഗസ്ഥർ നടത്തുന്ന ഇടപെടൽ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നിർമ്മാണ മേഖലയിലെ സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സംസ്ഥാന വ്യാപക സമരത്തിന്റെ ഭാഗമായി വിവിധ ട്രേഡ് യൂണിയനുകളുടെ ജില്ലാതല സമരപ്രഖ്യാപന കൺവെൻഷൻ 12ന് ഉച്ചക്കഴിഞ്ഞ് 3ന് പത്തനംതിട്ട വൈ എം സി എ ഹാളിൽ ചേരും. 27 ന് കളക്ട്രേറ്റുകളിലേക്ക് മാർച്ചും നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |