SignIn
Kerala Kaumudi Online
Thursday, 22 October 2026 7.57 PM IST

അപലപനീയമെന്ന് യു.ഡി.എഫ്

udf

പത്തനംതിട്ട : ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസനത്തിൻ്റെ 150 -ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിൽ സ്ഥാപിച്ചിരുന്ന കൊടികൾ നീക്കം ചെയ്ത നഗരസഭ ഭരണസമിതിയുടെ പ്രവൃത്തി അപലപനീയമാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജാസിം കുട്ടി പറഞ്ഞു. വിദ്യാഭ്യാസ - സാമൂഹിക മുന്നേറ്റത്തിന് വലിയ പങ്കാണ് തുമ്പമൺ ഭദ്രാസനം വഹിച്ചിട്ടുള്ളത്. കഴിഞ്ഞദിവസം എസ്.എഫ്.ഐ യുടെ കൊടികൾ നഗരത്തിൽ നിന്നും നീക്കം ചെയ്തത് പരിപാടിക്ക് ശേഷമാണ്. ഒരു ദിവസത്തേക്ക് മാത്രമായി സ്ഥാപിച്ച സഭയുടെ കൊടികൾ നീക്കം ചെയ്തത് നഗരസഭ കൗൺസിലിൽ ചോദ്യം ചെയ്യുമെന്നും ജാസിം കുട്ടി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL