
കലഞ്ഞൂർ : തദ്ദേശസ്വയംഭരണ വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കലഞ്ഞൂർ പഞ്ചായത്തിലെ നിരവധി കടകളിൽ നിന്ന് നിരോധിച്ച പ്ലാസ്റ്റിക്ക് കവറുകളും കപ്പുകളും ഇലകളും പിടിച്ചെടുത്തു. പഞ്ചായത്തിലെ നിരവധി സ്ഥലങ്ങളിൽ പ്ലാസ്റ്റിക്ക് മാലിന്യം തള്ളുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും നിയമ നടപടികൾ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. തദ്ദേശ സ്വയംഭരണ എൻഫോഴ് മെൻ്റ് സ്ക്വാഡ് ഉദ്യോഗസ്ഥനായ സതീഷ് കുമാർ, അജു അലക്സ്, രാജശേഖരൻ ഉണ്ണിത്താൻ, ഹെൽത്ത് ഇൻസ്പെക്ടർ ജയരാജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷംനാദ് കലഞ്ഞൂർ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |