SignIn
Kerala Kaumudi Online
Thursday, 22 October 2026 5.52 PM IST

ഈ വർഷവും പണി​ പൂർത്തി​യാകി​ല്ല, അബാൻ മേൽപ്പാലം ത്രി​ശങ്കുവി​ൽ

aban

പത്തനംതിട്ട : സ്ഥലമേറ്റെടുപ്പ് പൂർത്തി​യാകാത്തതി​നാൽ അബാൻ മേൽപ്പാലം നിർമ്മാണം ഇനിയും വൈകും. ഭൂമി​ നൽകാൻ വസ്തു ഉടമകൾ വിമുഖത കാട്ടുന്നതാണ് പണികൾ നീണ്ടുപോകാൻ കാരണം. ഭൂമി​ ഏറ്റെടുത്താൽ മാത്രമേ സർവീസ് റോഡ് പൂർത്തീകരിക്കാൻ കഴിയു. സ്വകാര്യകെട്ടിടങ്ങൾ പൊളിക്കാതെ ഓടയുടെ വീതികുറച്ച് അളന്നുതിരിച്ച് കല്ലിട്ടിട്ടുണ്ട്. എന്നാൽ എത്രസ്ഥലം ഏറ്റെടുക്കണമെന്ന് തിട്ടപ്പെടുത്തിയിട്ടില്ല.

2023ൽ 82 പൈലിംഗ് പൂർത്തിയാക്കിയതാണ്. കഴിഞ്ഞ വ‌ർഷം പൈലിംഗ് ഒന്നും നടന്നിട്ടില്ല. ആകെ 92 പൈലിംഗ് ആണുള്ളത്. റിംഗ് റോഡിൽ മുത്തൂറ്റ് ആശുപത്രിക്ക് സമീപമുള്ള സ്ഥലമേറ്റെടുപ്പാണ് നടക്കേണ്ടത്. സാങ്കേതികതടസം പറഞ്ഞ് പദ്ധതി നീട്ടുകയാണ് അധികൃതർ. കെ.എസ്.ഇ.ബിക്ക് പണം അടച്ചിട്ടും പോസ്റ്റും ലൈനും മാറ്റാൻ വൈകിയതും പദ്ധതി നീളാൻ കാരണമായിട്ടുണ്ട്.

2021 ഡിസംബറിൽ ആണ് മേൽപ്പാല നിർമ്മാണം ആരംഭിക്കുന്നത്. 46.8 കോടി രൂപയുടെ കിഫ്ബി പദ്ധതിയാണിത്. ഇതുവരെ 16 കോടിയുടെ നിർമ്മാണം മാത്രമേ നടന്നിട്ടുള്ളു. 18 മാസമായിരുന്നു നിർമ്മാണ കാലാവധി. ജില്ലാ ആസ്ഥാനത്തെ ആദ്യ മേൽപ്പാലമാണിത്.

മേൽപ്പാലം

നിർമ്മാണ കാലാവധി 18 മാസം

പദ്ധതി​ ചെലവ് 46.8 കോടി

നീളം : 611 മീറ്റർ

വീതി : 12 മീറ്റർ

30 മീറ്റർ നീളമുള്ള 19 സ്പാനുകളും

36 മീറ്റർ നീളമുള്ള ഒരു സ്പാനും

ഇരുവശങ്ങളിലുമായി 90 മീറ്റർ നീളമുള്ള അപ്രോച്ച് റോഡുകൾ.

പാലത്തിന് താഴെ ഇരുവശത്തുമായി 5.5 മീറ്റർ വീതിയിൽ

ബി.എം ആന്റ് ബി.സി നിലവാരത്തിൽ സർവീസ് റോഡുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL