SignIn
Kerala Kaumudi Online
Thursday, 22 October 2026 6.48 PM IST

ഇഫ്റ്റ അവാർഡ് ദാനവേദിയിൽ, ഡോക്ടർ സഹോദരന്മാർക്ക് ജന്മനാടിന്റെ ആദരം

ifta-recogonition-

അടൂർ : ഇഫ്റ്റ ഫിലിം ഫെസ്റ്റിവൽ അവാർഡ് ദാന വേദിയിൽ മിന്നും താരങ്ങളായി തിരക്കഥാകൃത്തുക്കളും അടൂർ സ്വദേശികളുമായ ഡോ.സൂരജ് - ഡോ.നീരജ് സഹോദരന്മാർ. അടൂർ ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്റ്റ ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിന്റെ അവാർഡ് ദാനവേദിയിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയനിൽ നിന്ന് ഇഫ്റ്റയുടെ ആദരവ് ഇവർ ഏറ്റുവാങ്ങി. ഇഫ്റ്റ വേദിയിലെ ആദരവ് അടൂരിന്റെ പ്രിയ തിരക്കഥകൃത്തുക്കൾക്ക് ജന്മനാടിന്റെ ആദരമായി മാറി. സൂരജും നീരജും തിരക്കഥയുമായി തന്നെ കാണാൻ വന്നതിനെപറ്റി പ്രശസ്ത സംവിധായകൻ ഗൗതം വാസുദേവ് മേനോൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ മിനിക് ആൻഡ് ദി ലേഡീസ് പഴ്സ് എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സൂരജും നീരജും ഒത്തുചേർന്നാണ് ഒരുക്കിയത്. 2013 ൽ പുറത്തിറങ്ങിയ എ ബി സി ഡി: അമേരിക്കൻ-ബോൺ കൺഫ്യൂസ്ഡ് ദേസി എന്ന ചിത്രത്തിലൂടെയാണ് സൂരജ് - നീരജ് സഹോദരൻമാരുടെ തിരക്കഥയിലൂടെയുള്ള സിനിമ പ്രവേശം. ഇരട്ട എന്ന ചിത്രത്തിന്റെ അഡീഷണൽ സ്ക്രിപ്റ്റിങ്ങും നിർവഹിച്ചിട്ടുണ്ട്. ഇതിനോടകം ഏതാനും വെബ്‌സീരീസുകൾക്കും ഇവർ തിരക്കഥ എഴുതിയിട്ടുണ്ട്. അടൂരിൽ ആയുർവേദ ഔഷധനിർമാണരംഗത്ത് പ്രവർത്തിക്കുകയാണ് ഡോ.സൂരജ് രാജൻ. അടൂർ താലൂക്ക് ആശുപത്രിയിൽ ഫിസിഷ്യനായി സേവനം അനുഷ്ഠിക്കുകയാണ് സഹോദരൻ ഡോ.നീരജ് രാജൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL