SignIn
Kerala Kaumudi Online
Thursday, 22 October 2026 5.50 PM IST

പി.ആർ.ഡി.എസ്  ഭക്തിഘോഷയാത്ര ഇന്ന്

samelanam

തിരുവല്ല : പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 147-ാം മത് ജന്മദിന മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 4ന് നെല്ലാട് ജംഗ്ഷനിൽ നിന്ന് ഭക്തിഘോഷയാത്ര ആരംഭിക്കും. സഭാപ്രസിഡന്റ് വൈ.സദാശിവൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. ഇന്നലെ നടന്ന മതസമ്മേളനം സഭാ പ്രസിഡന്റ് വൈ.സദാശിവൻ ഉദ്ഘാടനം ചെയ്തു. ഗുരുകുലശ്രേഷ്ഠൻ എം.ഭാസ്ക്കരൻ അദ്ധ്യക്ഷനായി. ഓർത്തഡോക്സ് സഭ അടൂർ - കടമ്പനാട് ഭദ്രാസനാധിപൻ ഡോ.സക്കറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്ത, കാഞ്ഞിരമറ്റം നിത്യനികേതനാശ്രമം സ്വാമി മുക്താനന്ദയതി എന്നിവർ മുഖ്യാതിഥികളായി. ഗുരുകുല ഉപശ്രേഷ്ഠൻ കെ.എസ്.വിജയകുമാർ, ഹൈകൗൺസിലംഗം കെ.വി.കൃഷ്ണൻ, ഗുരുകുല ഉപദേഷ്ടാക്കൻമാരായ എ.തങ്കപ്പൻ, കെ.ആർ ദേവകുമാർ, എം.കെ.വിജയൻ, എ.ശാന്തകുമാർ, മേഖലാ ഉപദേഷ്ടാക്കമാരായ എ.ജെ.വത്സലൻ, കെ.ജി.സുകുമാരൻ, പി.കെ.നേശമണി, ഡി.ശിഖാമണി, യു.പി.കൃഷ്ണൻകുട്ടി, ജ്ഞാനസുന്ദരൻ, ഡി.വിജയകുമാർ, വി.സി.ബാലൻ ഷാജികുമാർ, അയ്യപ്പൻകുട്ടി, വിനോദ്, കെ.എസ് സുകുമാരൻ, അജീഷ്കുമാർ എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ 11ന് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് ഫോറം സമ്മേളനം അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കൗൺസിൽ അംഗം പി.എസ്.സജിമോൻ അദ്ധ്യക്ഷനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL