
മാരാമൺ : മാരാമൺ കൺവെൻഷനിലെ വേദപഠനം ക്ലാസിൽ ഡോ.ഗ്രീഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പാ അദ്ധ്യക്ഷത വഹിച്ചു. റവ.എ.റ്റി.സഖറിയ മുഖ്യസന്ദേശം നൽകി.
സഭ ദൈവീകമാണ്, ആ ദൈവീക കൂട്ടായ്മയിൽ നാമും പങ്കുകാരാണ് എന്ന സ്വത്വബോധ്യത്തിലേക്ക് നാം സഞ്ചരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവർ ഉന്നതമായ ധാർമ്മികത വെളിവാക്കുവാൻ വിളിക്കപ്പെട്ടവരാണ്. ഫലമാണ് വൃക്ഷത്തിന്റെ അസ്തിത്വം വെളിപ്പെടുത്തുന്നത്. വിശ്വാസജീവിതത്തിന്റെ രുചി അറിയണമെങ്കിൽ അതിന്റെ ഫലം അറിഞ്ഞേ മതിയാകുകയുള്ളൂ. ദൈവത്തിന്റെ ജീവൻ നമ്മിൽ പ്രതിഫലിക്കണം. നാം നല്ല ഒലിവിനോട് ഒട്ടിച്ചു ചേർക്കപ്പെട്ടിരിക്കുന്നു. കാട്ടൊലിവിന്റെ ഫലമല്ല. നന്മ വിളയുന്ന നാട്ടൊലിവിന്റെ ഫലങ്ങളാണ്. അതാണ്, നമ്മിലെ ആളത്വത്തെ രൂപപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |