
പത്തനംതിട്ട : അടൂർ കടമ്പനാട് കെ.ആർ കെ പി എം ബി എച്ച് എസ്, വിവേകാനന്ദ വി എച്ച് എസ് എസ് എന്നിവിടങ്ങളിൽ നടക്കുന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സ് ജില്ലാതല ക്യാമ്പ് ഇന്ന് സമാപിക്കും. ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ബി.ആർ.അനില ഉദ്ഘാടനം നിർവഹിച്ചു. അഡീഷണൽ എസ്.പി ആർ.ബിനു അദ്ധ്യക്ഷതവഹിച്ചു. കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ പ്രതാപ്, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ.ശ്രീകുമാർ, പത്തനംതിട്ട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ഷാജി, വാർഡ് മെമ്പർ ടി.പ്രസന്നകുമാർ ,സ്കൂൾ മാനേജർ ശ്രീലക്ഷ്മി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |