SignIn
Kerala Kaumudi Online
Thursday, 22 October 2026 6.50 PM IST

തിരുവല്ല താലൂക്ക് ആശുപത്രിയിൽ ഒ.പി കെട്ടിടം, കാത്തിരിപ്പും കടന്ന് നിർമ്മാണം തുടങ്ങി

hospital

തിരുവല്ല : അഞ്ച് വർഷമായി കാത്തിരിക്കുന്ന തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഒ.പി കെട്ടിടത്തിന്റെ നിർമ്മാണ ജോലികൾ തുടങ്ങി. സംസ്ഥാന സർക്കാർ മുൻ ബഡ്ജറ്റിൽ പ്രഖ്യാപിച്ച 15 കോടി രൂപയുടെ പദ്ധതിയാണിത്. കാലപ്പഴക്കമുള്ള കെട്ടിടം കഴിഞ്ഞവർഷം പൊളിച്ചുനീക്കിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് ബഡ്ജറ്റിൽ തുക അനുവദിച്ചിട്ടും നിർമ്മാണം വൈകുന്നത് ചൂണ്ടിക്കാട്ടി കേരളകൗമുദി നിരന്തരം വാർത്തകൾ പ്രസിദ്ധീകരിച്ച ശേഷമാണ് ടെൻഡർ ജോലികൾ കഴിഞ്ഞ ആഗസ്റ്റിൽ നടന്നത്.
ആശുപത്രിയിലേക്കുള്ള പ്രധാനകവാടത്തിലെ റോഡിന് അഭിമുഖമായി പടിഞ്ഞാറ് ദിശയിലേക്ക് മൂന്ന്‌ നിലകളിലായി 32,000 ചതുരശ്ര അടിയിലാണ്‌ പുതിയ ഒ.പി ബ്ലോക്കിന്റെ നിർമ്മാണം. 10,200 ചതുരശ്രഅടി വിസ്‌തീർണത്തിലാണ്‌ ഓരോ നിലയും. മൂന്നാം നിലയുടെ മുകൾഭാഗം റൂഫ്‌ ചെയ്യുന്നത്‌ ഉൾപ്പെടെ അടങ്ങുന്നതാണ്‌ പദ്ധതി. കെട്ടിട നിർമ്മാണം, ഇലക്‌ട്രിക്കൽ ജോലികൾ, ഇലക്‌ട്രോണിക്‌സ്‌ ജോലികൾ എന്നിവയ്ക്കെല്ലാം കൂടിയാണ്‌ തുക. കൂടാതെ ഒന്നാംനിലയിൽ നിന്ന്‌ നിലവിലുള്ള ഐ.പി ബ്ലോക്കുമായി ബന്ധിപ്പിക്കുന്ന പാലവും നിർമ്മിക്കും. എല്ലാ നിലകളിലും സ്ത്രീ, പുരുഷ ശൗചാലയങ്ങൾ, കാത്തിരിപ്പ് സ്ഥലം, ലോബി, ഡോക്ടർ, നഴ്‌സസ് മുറികൾ എന്നിവയെല്ലാമുണ്ടാകും. മൂന്ന് നിലകളുമായി ബന്ധിപ്പിച്ച് ലിഫ്റ്റും പടിക്കെട്ടുകളും സജ്ജമാക്കും. സപ്രു കെ.ജേക്കബാണ് കരാർ ജോലികൾ ഏറ്റെടുത്തിട്ടുള്ളത്. ഒന്നര വർഷമാണ് കരാർ കാലാവധി.

താഴത്തെ നിലയിൽ

മെഡിക്കൽ ഒ.പി, ഓർത്തോ ഒ.പി, പനി ഒ.പി, സർജറി ഒ.പി, പാലിയേറ്റിവ് കെയർ, ഫാർമസി, ലാബ്, സ്റ്റോർ, എക്‌സ്‌ റേ, ഇ.സി.ജി സ്‌കാനിംഗ്.

ഒന്നാം നിലയിൽ

ഗൈനക്കോളജി ഒ.പി, ലാബ്, ദന്തൽ ഒ.പി, ദന്തൽ ലാബ്, മെഡിക്കൽ ഒ.പി, ജനറൽ ഒ.പി, മൈനർ ഓപ്പറേഷൻ തീയറ്റർ, അൾട്രാസൗണ്ട് സ്കാൻ, ഇ.എൻ.ടി, മൈനർ ഓപ്പറേഷൻ തീയറ്റർ, ഓഡിയോമെട്രി റൂം

രണ്ടാം നിലയിൽ

പീഡിയാട്രിക് ഒ.പി, ലാബ്, ഫീഡിംഗ് റൂം, ഒപ്താൽമോളജി, വിശ്രമ മുറി,

വയോമിത്രം മുറി, ഡൈനിംഗ് റൂം, കിച്ചൺ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL