
പത്തനംതിട്ട: ഭിന്നശേഷിക്കാരായവരുടെ സംരക്ഷണത്തിന് നിയമപരമായ രക്ഷകർതൃത്വം നൽകുന്നതിനായുള്ള നാഷണൽ ട്രസ്റ്റ് ജില്ലാതല കമ്മിറ്റിയുടെ ഹിയറിംഗിൽ 18 അപേക്ഷകൾ തീർപ്പാക്കി. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണന്റെ അദ്ധ്യക്ഷനായിരുന്നു. ബുദ്ധിവൈകല്യം, ഓട്ടിസം, സെറിബ്രൽ പാർസി, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നിവ ബാധിച്ച കുട്ടികളുടെ സംരക്ഷണമാണ് ഹിയറിംഗിലൂടെ സാദ്ധ്യമാക്കിയത്. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സബ് ജഡ്ജ് ബീന ഗോപാൽ, ജില്ലാ നിയമ ഓഫീസർ കെ.സോണിഷ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷംല ബീഗം, ജില്ലാ സമിതി കൺവീനർ കെ.പി.രമേശ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |