
പന്തളം : വേനലിന്റെ ആരംഭത്തിൽ കരിങ്ങാലിപ്പാടത്തിന്റെ ഭാഗമായ ചിറ്റിലപ്പാടത്ത് ജലക്ഷാമം രൂക്ഷമായി. പാടങ്ങൾ വിണ്ടുകീറി നെൽച്ചെടികൾ ഉണങ്ങിയത് കർഷകരെ ആശങ്കയിലാക്കി.
വെള്ളമില്ലാത്തുകാരണം കൃഷിക്ക് വളം ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അച്ചൻകോവിലാറിന്റെ തീരത്തെ മഞ്ഞനംകുളം പമ്പുഹൗസിൽ നിന്നുമാണ് ചിറ്റിലപ്പാടത്ത് വെള്ളം എത്തിക്കുന്നത്. പകൽ മുഴുവൻ വെള്ളം പമ്പുചെയ്താലും ചിറ്റിലപ്പാടത്ത് മുഴുവൻ കൃഷിയും നനയ്ക്കാനാകുന്നില്ലെന്ന് കർഷകർ പറഞ്ഞു.
കനാലുകൾ ചോരുന്നു
വർഷങ്ങൾ മുമ്പ് പണിത കനാലുകളുടെ പുനരുദ്ധാരണം നടത്താത്തതിനാൽ പലയിടവും ചോർന്നൊലിക്കുകയാണ്. രാവിലെ എട്ടുമണിക്ക് പമ്പിംഗ് തുടങ്ങിയാലും പാടത്ത് വെള്ളം എത്താൻ പതിനൊന്ന് മണിയാകും. 14 എച്ച്.പി മോട്ടോർ ഉപയോഗിക്കേണ്ട സ്ഥാനത്ത് 10 എച്ച്.പി മോട്ടോറാണ് പ്രവർത്തിപ്പിക്കുന്നത്. ഇതുകാരണം വളരെ കുറഞ്ഞ അളവിൽ മാത്രമാകും പാടത്ത് വെള്ളം ലഭിക്കുക. അച്ചൻകോവിലാറിന്റെ തീരത്ത് മഞ്ഞനംകുളത്തും ഐരാണിക്കുടിയിലുമാണ് കരിങ്ങാലിപ്പാടത്തേക്ക് വെള്ളം പമ്പുചെയ്യുന്നതിനുള്ള മോട്ടോർ ഉള്ളത്. ഒരു പമ്പുഹൗസുകൂടി തോട്ടക്കോണം ഭാഗത്ത് സ്ഥാപിക്കാനുള്ള പദ്ധതി സമർപ്പിച്ചിരുന്നെങ്കിലും നടപ്പായില്ല.
രാത്രികാലങ്ങളിലും മോട്ടോർ പ്രവർത്തിപ്പിച്ച് നെൽകൃഷിക്ക് ആവശ്യമായ ജലം എത്തിക്കാൻ ഇറിഗേഷൻ വകുപ്പ് അധികൃതർ തയ്യാറാകണം.
കെ.എൻ.രാജൻ, സെക്രട്ടറി
ചിറ്റില പാടശേഖര സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |