
അടൂർ : അടൂർ എസ് എം ടെക്സ്റ്റൈൽസിന് മുൻ ഭാഗത്ത് കൗ ബോയ് എന്ന തുണിക്കടയ്ക്ക് മുന്നിൽ വച്ചു കഴിഞ്ഞദിവസം യുവാവിന് നഷ്ടപ്പെട്ട വിലപിടിപ്പുള്ള ഐ ഫോൺ വ്യാപാരികളുടെ ഇടപെടലുകളിലൂടെ യുവാവിന് തിരികെ ലഭിച്ചു. യുവാവിന്റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ട ഫോൺ അടൂരിൽ തന്നെയുള്ള മറ്റൊരു വ്യാപാരിയുടെ ജീവനക്കാരന് ലഭിക്കുകയും അയാൾ ടൗണിലെ വ്യാപാരി വ്യവസായ സമിതി ഭാരവാഹികളുടെ സഹായത്തോടെ ഉടമസ്ഥന് കൈമാറുകയുമായിരുന്നു.വ്യാപാരി വ്യവസായ സമിതി അടൂർ യൂണിറ്റ് പ്രസിഡന്റ് സാബു ,സെക്രട്ടറി ഷെഫീക്ക്, ജോസഫ് എന്നി വ്യാപാരികൾ ഫോൺ തിരികെ കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |