
കോന്നി : ഗവ.മെഡിക്കൽ കോളേജിൽ കൂടുതൽ തസ്തികകൾ അനുവദിക്കണമെന്ന് എൻ.ജി.ഒ യൂണിയൻ കോന്നി ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.എം.സുഷമ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം.സുമാദേവി അദ്ധ്യക്ഷത വഹിച്ചു. ഏരിയാ വൈസ് പ്രസിഡന്റ് കെ.എം.ജസ്ന, ജോയിന്റ് സെക്രട്ടറി കെ.എസ്.സജിത്ത് കുമാർ, ഏരിയാ സെക്രട്ടറി ഐ.ദിൽഷാദ് , ട്രഷറർ സുവിൻ വിശ്വനാഥൻ എന്നിർ സംസാരിച്ചു.
ഭാരവാഹികൾ : ടി.പി.സുഭാഷ് (പ്രസിഡന്റ്), എം.അനുശ്രീ, എം.എൻ.ഗീത ( വൈസ് പ്രസിഡന്റ് മാർ), കെ.എം.ജസ്ന (സെക്രട്ടറി), കെ.എസ്.സജിത്ത് കുമാർ, ഉഷാ ജോസഫ് (ജോയിന്റ് സെക്രട്ടറിമാർ), സുവിൻ വിശ്വനാഥൻ (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |