
ഇലന്തൂർ : ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിത സംരംഭകർ ആരംഭിച്ച വസ്ത്രശാല പ്രസിഡന്റ് ജെ.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം അജി അലക്സ് അദ്ധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ എസ്.മാലിനി, ഓമല്ലൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ അംഗങ്ങളായ വത്സല ശിവദാസ്, ലാലി ജോസ് എന്നിവരാണ് തയ്യൽ, എംബ്രോയിഡറി സംരംഭം ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിലൂടെ 75 ശതമാനം സബ്സിഡി സംരംഭ യൂണിറ്റിന് ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |