
പത്തനംതിട്ട : ആരോഗ്യം ആനന്ദം ക്യാൻസർ ക്യാമ്പയിന്റെ ഭാഗമായി നിലയ്ക്കൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കാൻസർ നിർണയക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ അനിതകുമാരി ഉദ്ഘാടനം ചെയ്തു.
വാർഡ് അംഗം മഞ്ജു പ്രമോദ്, ആർദ്രം നോഡൽ ഓഫീസർ ഡോ.അംജിത്, പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.സജിൻ, ഹെൽത്ത് ഇൻസ്പെക്ടർ ടി.ജി.വിനോദ്, പബ്ലിക് ഹെൽത്ത് നേഴ്സ് ഇൻചാർജ് കെ.ഷാമില, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശുഭ, അനിഷ, മോണിക്ക, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാരായ രാജിമോൾ, അജിൻ, നിഷ, ശരണ്യ, അഞ്ജിത, ഊര് മൂപ്പൻ രാമൻകുട്ടി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |