
തിരുവല്ല: ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിലെ (ഡയറ്റ്) പ്രിൻസിപ്പൽ അവധിയെടുത്തതിനെ തുടർന്ന് ജീവനക്കാരുടെ ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ യൂണിയനും കെ.എസ്.ടി.എയും സംയുക്തമായി പ്രകടനം നടത്തി. പ്രിൻസിപ്പലിന്റെ ചുമതല ചെങ്ങന്നൂർ ഡയറ്റ് പ്രിൻസിപ്പലിന് നൽകി സർക്കാർ ഉത്തരവായെങ്കിലും പുതിയ പ്രിൻസിപ്പൽ ചുമതലയേറ്റെടുക്കാൻ വിസമ്മതിച്ചതാണ് ശമ്പളം മുടങ്ങാൻ കാരണം. മുപ്പതോളം വരുന്ന അദ്ധ്യാപകരും മിനിസ്റ്റീരിയൽ ജീവനക്കാരും ബുദ്ധിമുട്ടിലായി. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.ബിന്ദു ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ജി.ശ്രീരാജ്, ഏരിയ സെക്രട്ടറി ബി.സജീഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |