SignIn
Kerala Kaumudi Online
Thursday, 22 October 2026 5.49 PM IST

മണ്ണടിയിൽ ദർശന പുണ്യമായി തിരുമുടി എഴുന്നെള്ളത്ത്

mannadi

മണ്ണടി : ഉച്ചബലി മഹോത്സവത്തിന്റെ ഭാഗമായി നടന്ന തിരുമുടി എഴുന്നെള്ളത്തും തിരുമുടി ദർശനവും ഭക്തസഹസ്രങ്ങൾക്ക് ദർശന സുകൃതമായി. എഴുന്നെള്ളത്ത് ആരംഭിച്ച മുടിപ്പുര ക്ഷേത്രം വൈകിട്ട് നാലുമണിയോട് ഭക്തരാൽ നിറഞ്ഞു. ദേവിയുടെ തിരുമുടി പട്ടിട്ട് മൂടി മുടിപ്പുര ക്ഷേത്രത്തിൽ നിന്ന് വാദ്യമേളങ്ങൾ, ചൂട്ടുകറ്റ എന്നിവയുടെ അകമ്പടിയോടെ ആചാരപ്രകാരം വയൽ വരമ്പുകളിലൂടെ വാക്കവഞ്ഞിപ്പുഴ മഠത്തിലേക്ക് നീങ്ങിയപ്പോൾ കണ്ടുവണങ്ങാൻ നൂറുകണക്കിനാളുകൾ കാത്തുനിന്നു. നിലവിളക്ക് കൊളുത്തി തിരുമുടി എഴുന്നെള്ളത്തിനെ വരവേറ്റപ്പോൾ തിരുമുടി ശിരസ്സിലേറ്റിയ മുടിപ്പണിക്കൻ വാദ്യമേളത്തിന്റെ താളത്തിനൊപ്പം ചുവടുവച്ച് നീങ്ങി. വാക്കവഞ്ഞിപ്പുഴ മഠത്തിലെത്തി അനുഗ്രഹം വാങ്ങി കരക്കാർക്ക് വെറ്റിലയും പുകയിലയും വച്ചശേഷം എഴുന്നെള്ളത്ത് പഴയകാവ്‌ ദേവീക്ഷേത്രത്തിലേക്ക് യാത്ര തുടർന്നു. പ്രധാന റോഡുകളെല്ലാം ഈസമയം ജനസാഗരമായി മാറി. പരമ്പരാഗത പാതയിലൂടെ പഴയകാവ് ദേവീ ക്ഷേത്രത്തിലെ ആൽമരച്ചുവട്ടിലെത്തിയ തിരുമുടി എഴുന്നെള്ളത്തിനെ ദേവീനാമ സ്തുതികളോടെ സ്വീകരിച്ചു. താളം ചവിട്ടി ആൽത്തറയിൽ ഇറക്കിവച്ച തിരുമുടി കണ്ടുതൊഴുത് ജനമനസുകൾ ഭക്തിസാന്ദ്രമായി.അർദ്ധരാത്രിയോടെ കാളി ദാരിക യുദ്ധത്തെയും കാളി നിഗ്രഹത്തെയും അനുസ്മരിപ്പിച്ച്‌ മുടിപ്പേച്ചും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL