SignIn
Kerala Kaumudi Online
Thursday, 22 October 2026 7.57 PM IST

സീതത്തോടിന് അഭിമാനം, നാലിന്റെ പെരുമയിൽ നാടിന് നല്ല പാലം

photo
സീതത്തോട് പാലം

സീതത്തോട് : നാല് എന്ന സംഖ്യയുടെ അപൂർവതയിൽ നാടിന്റെ അഭിമാനമായി മാറിയ പാലത്തിന്റെ ഉദ്ഘാടനത്തിനായി ഒരുങ്ങുകയാണ് കിഴക്കൻ മലയോര ഗ്രാമമായ സീതത്തോട്. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ശ്രമഫലമായി 4 കോടി രൂപ ചെലവിട്ട് പൂർത്തീകരിച്ച പാലം മാർച്ച് നാലിന് നാടിന് സമർപ്പിക്കും. നാലുമാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയെന്നതും നാലിന്റെ പെരുമയായി നാട്ടുകാർ കാണുന്നു. പൊതുമരാമത്ത് വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് നാലുമാസം കൊണ്ട് ഒരു പാലവും അപ്രോച്ച് റോഡും പൂർത്തീകരിക്കുന്നത്. പഴയ പാലത്തിന്റെ വീതി നാല് മീറ്റർ മാത്രമായിരുന്നുവെന്നതും നാട്ടുകാർ മറന്നിട്ടില്ല.

പണി തുടങ്ങി ഒരാഴ്ച്ച പിന്നിട്ടപ്പോൾ പെയ്ത പേമാരിയേയും വെള്ളപ്പൊക്കത്തേയും അതിജീവിച്ചാണ് ഞൊടിയിടയിൽ നാടിന് പുതിയ മുഖം കൈവന്നത്. നിരവധി രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടായെങ്കിലും അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നിശ്ചയദാർഢ്യത്തിലൂടെ പ്രതിസന്ധികളെ അതിജീവിക്കാനായി. സീതത്തോട്ടിൽ പുതിയ പാലം എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പഴയപാലത്തിന് വീതിയും ഉയരവും കുറവായിരുന്നു. ഗതാഗതക്കുരുക്കും അപകടവും പതിവായ പാലം പുതുക്കി പണിത് നാടിന് സമർപ്പിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ പ്രകടനപത്രികയിൽ വ്യക്തമാക്കിയിരുന്നു.

നാടിന് പുതിയ മുഖം

പാലം യാഥാർത്ഥ്യമായതോടെ സീതത്തോടിന് വികസനത്തിന്റെ പുതിയ മുഖം കൈവരും. ശബരിഗിരി, കക്കാട് വൈദ്യുതി നിലയങ്ങൾ, ഗവി, നിലയ്ക്കലേക്ക് കുടിവെള്ളം എത്തിക്കുന്ന കൂറ്റൻ പമ്പ് ഹൗസ്, സീതത്തോട് അഗ്നിശമന വിഭാഗം കാര്യാലയം , ശബരിമല, നിലയ്ക്കൽ എന്നിവിടങ്ങളിലേക്ക് കടന്നുപോകുന്ന പാത എന്നിങ്ങനെ പാലവുമായി ബന്ധപ്പെടുത്തുന്ന നിരവധി കാര്യങ്ങളുണ്ട്. ശബരിഗിരി, സീതത്തോട്, കക്കാട് വൈദ്യുതി നിലയങ്ങളിലേക്കും സീതത്തോട് 220 കെ വി സബ് സ്റ്റേഷനിലേക്കും വലിയ വാഹനങ്ങളിൽ എത്തിക്കുന്ന യന്ത്രങ്ങൾ പഴയ പാലത്തിലൂടെ കൊണ്ടുപോകാൻ കഴിയുമായിരുന്നില്ല. പുതിയപാലം തുറക്കുന്നതോടെ ഈ പ്രതിസന്ധികൾക്കെല്ലാം പരിഹാരമാകും

നിർമ്മാണ ചെലവ് : 4 കോടി.

നിർമ്മാണ കാലയളവ് : നാല് മാസം.

മാർച്ച് നാലിന് നാടിന് സമർപ്പിക്കും.

പഴയ പാലത്തിന്റെ വീതി : 4 മീറ്റർ

പുതിയ പാലത്തിന്റെ വീതി : 11 മീറ്റർ

സ്വപ്ന സാക്ഷാത്കാരം

സീതത്തോട് നിവാസികളുടെ ചിരകാല സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. നാല് മാസം കൊണ്ടാണ് പാലവും അപ്രോച്ച് റോഡും നിർമ്മിച്ചത്. രണ്ടു തട്ടുകളായി കിടന്നിരുന്ന സീതത്തോട് - ആങ്ങമൂഴി റോഡും സീതത്തോട് - ഗുരുനാഥൻമണ്ണ് റോഡും ഇപ്പോൾ ഒരേ നിരപ്പിലായി. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള വീടുകളിലേക്കും കടകളിലേക്കുമുള്ള വഴിയും അപ്രോച്ച് റോഡിൽ നിന്ന് നിർമ്മിക്കും.

അഡ്വ.കെ.യു.ജനീഷ് കുമാർ.എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL