SignIn
Kerala Kaumudi Online
Thursday, 22 October 2026 5.50 PM IST

യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

persons
അറസ്റ്റിലായ സുജുകുമാർ, നിഖിൽ പ്രസാദ്

തിരുവല്ല : നഗരമദ്ധ്യത്തിലെ ബാറിലുണ്ടായ തർക്കത്തെ തുടർന്ന് ഗുണ്ടാസംഘങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടെ യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന മുൻ കാപ്പാ പ്രതികളായ രണ്ടുപേർ പൊലീസിന്റെ പിടിയിലായി. കേസിലെ ഒന്നാം പ്രതി കുറ്റപ്പുഴ ആറ്റുമാലിൽ വീട്ടിൽ സുജുകുമാർ (29), ഇയാളെ ഒളിവിൽ താമസിക്കാൻ സഹായിച്ച കാട്ടൂക്കര കൊച്ചുപുരയിൽ വീട്ടിൽ നിഖിൽപ്രസാദ് (29) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഡിസംബർ 22ന് രാത്രി 10ന് മഞ്ഞാടി ജംഗ്ഷന് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവല്ലയിൽ നിന്നും മഞ്ഞാടി ഭാഗത്തേക്ക് കാറിൽ വരുകയായിരുന്ന ഗോകുൽ, അഖിലേഷ് എന്നിവരെ കാർ തടഞ്ഞുനിറുത്തി വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. കാർ തടഞ്ഞ സുജുകുമാറും സംഘവും അഖിലേഷിനെ കുത്തിപരിക്കേൽപ്പിച്ചു. ഇത് തടയാൻ ശ്രമിച്ച ഗോകുലിന്റെ തലയ്ക്ക് വടിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. കേസിൽ നേരത്തെ മൂന്നു പ്രതികൾ പിടിയിലായിരുന്നു. സംഭവശേഷം ഒളിവിൽപോയ സുജുകുമാറിനെ ചേരാനല്ലൂരെ ഒളിയിടത്തിൽ നിന്നും പ്രത്യേക അന്വേഷണസംഘം ഇന്നലെ പുലർച്ചയോടെ അറസ്റ്റ് ചെയ്തു. സുജുവിനും നിഖിലിനുമെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒട്ടനവധി ക്രിമിനൽ കേസുകളുണ്ടെന്ന് ഡിവൈ.എസ്.പി എസ് അഷാദ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL