SignIn
Kerala Kaumudi Online
Thursday, 22 October 2026 6.50 PM IST

വർണാഭമായി പ്രമാടം കെട്ടുകാഴ്ച

photo

പ്രമാടം : മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന കെട്ടുകാഴ്ച വർണ്ണാഭമായി. മഹാഗണപതി ഹോമത്തോടെയാണ് ഇന്നലെ ക്ഷേത്രത്തിലെചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് അഭിഷേകം, ധാര,ശിവപുരാണ പാരായണം, നവകം, ശ്രീഭൂതബലി, കലശം എന്നിവ നടന്നു. വൈകിട്ട് മൂന്നോടെ വായനശാല, അമ്പലഭാഗം, പൊക്കിട്ടാറ, പുളിജംഗ്ഷൻ, പൂങ്കാവ് കരകളിലെ കാളക്കൂറ്റൻമാരുടെ കെട്ടുരുപ്പടികൾ പൂങ്കാവ് ജംഗ്ഷനിൽ സംഗമിച്ചു. തിടമ്പേറ്റി ഗജരാജൻ ചുരൂർമഠം രാജശേഖരൻ പൂങ്കാവ് ജംഗ്ഷനിൽ എത്തിയതോടെ ഭക്തർ ആവേശത്തിലായി. അഞ്ചരയോടെ വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും താലപ്പൊലിയുടെയും കെട്ടുരുപ്പടികളുടെയും ഫ്ളോട്ടുകളുടെയും അമ്പകടയിൽ പൂങ്കാവ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച കെട്ടുകാഴ്ച പ്രമാടം എസ്.എൻ.ഡി.പി പടി, സ്കൂൾ ജംഗ്ഷൻ, വഞ്ചിപ്പടി, എൻ.എസ്.എസ് പടി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം ക്ഷേത്രത്തിൽ എത്തി വലംവച്ച് വടക്കേ മൈതാനത്ത് സമാപിച്ചു. പഞ്ചാക്ഷരീമന്ത്രങ്ങളും ശിവസ്തുതികളും ഉരുവിട്ട് നൂറുകണക്കിന് ഭക്തരാണ് ക്ഷേത്ര മൈതാനത്ത് കെട്ടുകാഴ്ചയെ വരവേൽക്കാൻ തടിച്ചുകൂടിയത്. തുടർന്ന് നിറമാലയോടുകൂടിയ ദീപാരാധന, വിശേഷാൽ പൂജകൾ, അഭിഷേകം, യാമപൂജ, കഥാപ്രസംഗം, നൃത്തനാടകം എന്നിവ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL