
തിരുവല്ല: എസ്.എൻ.ഡി.പി. യോഗം 1347 -ാം ഇരവിപേരൂർ ശാഖയുടെ ഗുരുക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം സമാപിച്ചു. ഇതോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം തിരുവല്ല യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡൻ്റ് ബിജു തരംഗിണി അദ്ധ്യക്ഷത വഹിച്ചു. ഹരി ശ്രീജേഷ് കോട്ടയം മുഖ്യപ്രഭാഷണം നടത്തി. ഡോ.ജി. സന്തോഷ് സംഘടനാ സന്ദേശം നൽകി. ശാഖാ സെക്രട്ടറി സുഗതൻ ടി.എൻ, മുൻ യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, മുൻ ശാഖാ പ്രസിഡന്റ് എ.ആർ ധർമ്മിഷ്ഠൻ, വനിതാസംഘം പ്രസിഡന്റ് ലളിത സുഗതൻ, സെക്രട്ടറി താരാശിവൻ, സജി കെ.എ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |