
തിരുവല്ല : ഇന്നർവീൽ ക്ലബ് ഒഫ് ഗോൾഡൻ മാന്നാറും കടപ്ര അക്ഷയ ഹോമിയോപ്പതി ക്ലിനിക്കും മാന്നാർ മൈക്രോ ലാബും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പും അസ്ഥിസാന്ദ്രത നിർണയക്യാമ്പും സംഘടിപ്പിച്ചു. കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോക് ഉദ്ഘാടനം നിർവഹിച്ചു. ഗോൾഡൻ മാന്നാർ പ്രസിഡന്റ് പ്രൊഫ.ഡോ.ബീന എം.കെ അദ്ധ്യക്ഷത വഹിച്ചു. അക്ഷയ ക്ലിനിക്കിലെ ഡോ. ബിന്ദു അഭിലാഷ്, ഡോ.ഐശ്വര്യ ആർ.നാഥ്, ഡോ.അഞ്ജന വി.പിള്ള, മാന്നാർ റോട്ടറി ക്ലബ് പാസ്റ്റ് അസിസ്റ്റന്റ് ഗവർണർ ഡോ.പ്രകാശ് കൈമൾ, ഗോൾഡൻ മാന്നാർ സെക്രട്ടി രശ്മി ശ്രീകുമാർ, ട്രഷറർ സ്മിതാരാജ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |