
ഏഴംകുളം : അറുകാലിക്കൽ മഹാദേവരെ സ്തുതിച്ചുകൊണ്ട് കേരളകൗമുദി അടൂർ ലേഖകൻ ശരത് ഏഴംകുളം ഗാനരചനയും സംവിധാനവും നിർവഹിച്ച 'അറുകാലിക്കൽ മഹാദേവർ' എന്ന വീഡിയോ ആൽബത്തിന്റെ റിലീസിംഗ് ക്ഷേത്രസന്നിധിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ സൈനു രാജ് ഉദ്ഘാടനം ചെയ്തു. അറുകാലിക്കൽ മഹാദേവക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ ബി.പ്രമോദ് ലാൽ, വാർഡ് മെമ്പർ ഷീജ.എസ്, ക്ഷേത്രം മേൽശാന്തി കോക്കുളത്ത് മഠം വാസുദേവര് നാരായണര് , ക്ഷേത്ര രക്ഷാധികാരി തേരകത്ത് മണി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് രതീഷ് കുമാർ.ആർ, സെക്രട്ടറി അനൂപ് കൃഷ്ണൻ, വൈസ് പ്രസിഡന്റ് ലളിതാകുമാരി, ജോയിന്റ് സെക്രട്ടറി ഗീതാകുമാരി, മാതൃസമിതി സെക്രട്ടറി ആർ.ബിന്ദു രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് രമ സജികുമാർ, ടി.ജി.ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു. അരുൺ കങ്ങഴയുടേതാണ് സംഗീതം. ആലാപനം സന്ധ്യ ഗിരീഷ്. ധനിക എസ്. നായരാണ് അഭിനേതാവ്. നിർമ്മാണം സംസ്കൃതി ക്രിയേഷൻസിന്റെ ബാനറിൽ അനീഷ് ശ്രീമംഗലം. യൂ ട്യൂബ് റിലീസ് സർഗം മ്യൂസിക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |