SignIn
Kerala Kaumudi Online
Thursday, 22 October 2026 5.49 PM IST

വലിയ തോടിനെ വീണ്ടെടുക്കാൻ ഡി.വൈ.എഫ്.ഐ ശുചീകരണയ​ജ്ഞം

27-pandalam-chittayam

പന്തളം: ഡി.വൈ.എഫ്‌.ഐ നേതൃത്വത്തിൽ യൂത്ത് ബ്രിഗേഡുമാരുടെ നേതൃത്വത്തിൽ പറന്തൽ ​ മുക്കോടി ​ കരിങ്ങാലി വലിയതോടിനെ വീണ്ടെടുക്കനായി രണ്ടിന് ശുചീകരണയജ്ഞം നടക്കും. കൊടുമൺ പഞ്ചായത്തിലെ മുല്ലോട്ട് ഡാമിൽ നിന്ന് ഉത്ഭവിക്കുന്ന തോട് തട്ടയിൽവച്ച് രണ്ടുശാഖകളായി തിരിഞ്ഞു ഒരുശാഖ വലിയ തോടായി പറന്തൽ ​ കുരമ്പാല മുക്കോടി ​ കുടശ്ശനാട് വഴി കരിങ്ങാലി പുഞ്ച വഴി അച്ചൻകോവിലാറ്റിൽ ഒഴുകിയെത്തും. തോട്ടുക്കര പാടശേഖരം, പുതുവാക്കൽ പാടശേഖരം, മണ്ണിചിറ പാടശേഖരം, തോണ്ടുകണ്ടം പാടശേഖരം തുടങ്ങിയ പാടശേഖരങ്ങളുടെ ജീവനാഡിയായിരുന്നു പറന്തൽ ​ - മുക്കോടി ​ - കരിങ്ങാലി വലിയ തോട്. എന്നാൽ ഇന്ന് തോട് മണ്ണും മാലിന്യവും നിറഞ്ഞു ദുർഗന്ധം വമിച്ച് നീരൊഴുക്ക് തടസപ്പെട്ടുകിടക്കുകയാണ്. പറന്തൽ മുതൽ കുടശ്ശനാട് തോണ്ടുകണ്ടം വരെയുള്ള പന്തളം നഗരസഭയിലെ 15, 16, 17, 18, 19, 20 എന്നീ വാർഡുകളിൽ വ്യാപിച്ചു കിടക്കുന്ന പ്രദേശങ്ങളെ ആറ് ഭാഗങ്ങളായി തിരിച്ചാണ് ശുചീകരണം നടത്തുന്നത്. ശുചീകരണ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിനു ആർ.ജ്യോതികുമാർ ചെയർമാനും എൻ.സി.അഭീഷ് കൺവീനറായുമുള്ള 501 അംഗ സംഘാടകസമിതി പ്രവർത്തിക്കുന്നു. ശുചീകരണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി തോട്ടുകടവ് പാലം മുതൽ മുക്കോടിപാലം വരെ കഴിഞ്ഞ ദിവസം സ്ട്രീം വോക്ക് നടത്തി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL