
കോഴഞ്ചേരി : വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താൻ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലാപ്ടോപ് വിതരണം ചെയ്തു. വിതരണോദ്ഘാടനം പ്രസിഡന്റ് റോയി ഫിലിപ്പ് നിർവഹിച്ചു. രണ്ടു ലക്ഷം രൂപ വിനിയോഗിച്ചാണ് അഞ്ച് വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് മിനി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സോണി കൊച്ചുതുണ്ടിൽ, ബിജോ പി.മാത്യു, ജനപ്രതിനിധികളായ ബിജിലി പി.ഈശോ, റാണി കോശി, ഗീതു മുരളി, മേരിക്കുട്ടി, ജിജി വർഗീസ്, സുമിത ഉദയകുമാർ, സുനിത ഫിലിപ്പ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |