
ചെങ്ങന്നൂർ : മുളക്കുഴ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ വനിതാസംഗമവും ക്യാൻസർ സ്ക്രീനിംഗും ആരോഗ്യ ബോധവത്കരണവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ബീന ചിറമേൽ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാമോഹൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ ബോധവൽക്കരണത്തിന്റെ ഉദ്ഘാടനം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.പ്രദീപ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് രമാമോഹൻ അദ്ധ്യക്ഷയായി. ബീന ചിറമേൽ, ടി.അനു, മഞ്ജു കെ.സാലി, സി.കെ.ബിനുകുമാർ ,ഹെൽത്ത് ഇൻസ്പെക്ടർ പി.അനന്തകൃഷ്ണൻ, എൻ.നെസ്സി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |