
ചിറ്റാർ : ചിറ്റാർ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ നടന്ന വനിതാദിനാഘോഷം പഞ്ചായത്ത് പ്രസിഡന്റ് എ.ബഷീർ ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ മിനി അശോകൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവികല.എ.ബി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സൂസമ്മ ദാസ് എന്നിവർ ക്ലാസ്സ് നയിച്ചു. വിമുക്തി ജില്ലാ കോർഡിനേറ്റർ ജോസ് കളീക്കൽ, ഷെരീഫബീവി എന്നിവർ സംസാരിച്ചു. വിവിധ മേഖലയിൽ നിന്നുള്ള വനിതകളെ കലാരമേശ് ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |